ഹൈസ്ക്കൂളിൽ പഠിച്ചതാണെന്ന് തോന്നുന്നു ജീശങ്കരക്കുറുപ്പിൻ്റെ കവിത ഇന്നു ഞാൻ നാളെ നീ എന്ന പേരിൽ .ആ കവിത അന്നു തന്നേ എന്നെ സ്വാധീനിച്ചിരുന്നു. ഒന്ന് അതിൻ്റെ അർത്ഥബോധം രണ്ടാമത്തേത് അതിലെ രണ്ടു വരികൾ ആവരികൾ ഇതാണ്
എന്നാൽ ഞാനിതുരണ്ടുമല്ലെന്നാളിതുരണ്ടുമെന്നിലുണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ ഒറ്റ ശ്വാസത്തിൽ ഇതു ചൊല്ലണം . അത് ആർക്കും കഴിഞ്ഞില്ല അത്തരം വരികൾ ചൊല്ലിപ്പഠിച്ച് അവതരിപ്പിക്കുന്നത് ഒരു ഹോബി ആയിരുന്നു എനിക്ക് അതുപോലെ മറ്റൊന്നു കൂടിപ്പറയാം
മയൂരസന്ദേശം എന്ന വലികോയിത്തമ്പുരാൻ്റെ ഒരു ശ്ലോകം
ലോകത്രാണോദ്യതനവിരതം സേവയാലാവയോരസ്തോഭപ്രീതാശയനുദയദർക്കാഭനാം ശ്രീവിശാഖൻ
കോകദ്വന്ദത്തൊടുസദൃശമായ് സന്തപിക്കും നമുക്കീ ശോകത്തേ തീർത്തരുളുമുടനേ മംഗളം ഭംഗമന്യേ
സ്പന്ദിക്കുന്ന അസ്ഥിമാടം
ഏതായാലും കവിതയിലെ അർത്ഥവും ആശയവും നോക്കുക
ജീവിതം മന്ത്രിക്കുന്നു:"നിങ്ങളിൽച്ചിലരെൻ്റെ
പൂവനത്തണൽതോറും സ്വപ്നംകണ്ടിരിക്കുമ്പോൾ
ചിലരെൻമണൽക്കാട്ടിൻമദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാതാർത്തരായ്പ്പൊരിയുന്നു.
പൂന്തോപ്പിലിരിക്കുന്നോരെൻ നാമം പുകഴ്ത്തുമ്പോൾ
താന്തരായ് മരുഭൂവിൽ നിൽക്കുവോർ ശപിയ്ക്കുന്നു,
ഒരു ഭാഗത്തെൻരൂപം സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,വൈരൂപ്യം ദർശിക്കുന്നു.
എന്നാൽ ഞാനിതുരണ്ടുമല്ലെന്നാലിതുരണ്ടു-
മെന്നിലുണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ!
തോന്നലാണെല്ലാം, വെറും തോന്നൽ മാത്രമാണെന്നിൽ-
ചേർന്നുനിൽക്കുന്നില്ലൊന്നും ശാശ്വതമായെന്നെന്നും!
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങിക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാൻ,വീണ്ടും ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ രാപ്പകലാകും കൊച്ചു-
കാലടികളാലളന്നളന്നുനോക്കീടുന്നു.
യുഗസഞ്ചയമെത്രകഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു മാറിക്കൊണ്ടിരിയ്ക്കുന്നൂ.
മരണം!-പേടിയ്ക്കേ,ണ്ടെൻ കണ്ണുചിമ്മലാ, ണെൻ്റെ
മരുഭൂമിയും മലർവാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻ ക്രമീകൃതഗതിഭേദങ്ങൾ മാത്രം!
വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്രമേയമാണെന്നാകാരം.
സസ്പൃഹം മമ ഗാനമാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാൻ ഉദ്യമിയ്ക്കായ് വിൻ നിങ്ങൾ!! ...
രക്തബന്ധവും കെട്ടുബന്ധവും എന്താണിത് തമ്മിലുള്ള വ്യത്യാസം. എന്താണ് രക്തബന്ധം മനുഷ്യരക്തത്തിന്ന് എ ബീ ഒ എന്നീ മൂ ന്നുതരമുണ്ട് അല്ലാതെ രക്തം അല്ലാതൊന്നുമില്ല കെട്ടുബന്ധം എന്താണ് കെട്ട് എന്നതുകൊണ്ട് വിവാ ഹം എന്നാുദ്ദേശിക്കുന്നത് എന്നു കരുതുന്നു ഈ രക്തവ്യത്യാസം മനുഷ്യസ്വഭാവത്തിന്ന് ബാധകമാണെന്ന് ആരും കരുതുന്നില്ല. വിവാഹം എന്നത് പുരുഷനും സ്ത്രീയും ചേർന്ന് ജീവിതപങ്കാളികളാകുന്ന ആചാരം അണ്.