2024 ഏപ്രിൽ 25, വ്യാഴാഴ്‌ച

നുറുങ്ങുകൾ


ഹൈസ്ക്കൂളിൽ പഠിച്ചതാണെന്ന് തോന്നുന്നു ജീശങ്കരക്കുറുപ്പിൻ്റെ കവിത  ഇന്നു ഞാൻ നാളെ നീ  എന്ന പേരിൽ .ആ കവിത അന്നു തന്നേ എന്നെ സ്വാധീനിച്ചിരുന്നു. ഒന്ന് അതിൻ്റെ അർത്ഥബോധം രണ്ടാമത്തേത് അതിലെ  രണ്ടു വരികൾ ആവരികൾ ഇതാണ് 

എന്നാൽ ഞാനിതുരണ്ടുമല്ലെന്നാളിതുരണ്ടുമെന്നിലുണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ     ഒറ്റ  ശ്വാസത്തിൽ ഇതു ചൊല്ലണം . അത് ആർക്കും  കഴിഞ്ഞില്ല അത്തരം വരികൾ ചൊല്ലിപ്പഠിച്ച് അവതരിപ്പിക്കുന്നത് ഒരു ഹോബി ആയിരുന്നു എനിക്ക് അതുപോലെ മറ്റൊന്നു കൂടിപ്പറയാം

മയൂരസന്ദേശം എന്ന വലികോയിത്തമ്പുരാൻ്റെ      ഒരു ശ്ലോകം

ലോകത്രാണോദ്യതനവിരതം സേവയാലാവയോരസ്തോഭപ്രീതാശയനുദയദർക്കാഭനാം ശ്രീവിശാഖൻ 

കോകദ്വന്ദത്തൊടുസദൃശമായ് സന്തപിക്കും നമുക്കീ ശോകത്തേ തീർത്തരുളുമുടനേ മംഗളം ഭംഗമന്യേ

സ്പന്ദിക്കുന്ന അസ്ഥിമാടം

ഏതായാലും കവിതയിലെ അർത്ഥവും ആശയവും നോക്കുക

ജീവിതം മന്ത്രിക്കുന്നു:"നിങ്ങളിൽച്ചിലരെൻ്റെ

പൂവനത്തണൽതോറും സ്വപ്നംകണ്ടിരിക്കുമ്പോൾ

ചിലരെൻമണൽക്കാട്ടിൻമദ്ധ്യത്തി, ലൊരു തുള്ളി

ജലമെങ്കിലും കിട്ടാതാർത്തരായ്പ്പൊരിയുന്നു.

പൂന്തോപ്പിലിരിക്കുന്നോരെൻ നാമം പുകഴ്ത്തുമ്പോൾ

താന്തരായ് മരുഭൂവിൽ നിൽക്കുവോർ ശപിയ്ക്കുന്നു,

ഒരു ഭാഗത്തെൻരൂപം സുന്ദരമായിക്കാണ്മൂ

മറുഭാഗത്തോ, വെറും,വൈരൂപ്യം ദർശിക്കുന്നു.

എന്നാൽ ഞാനിതുരണ്ടുമല്ലെന്നാലിതുരണ്ടു-

മെന്നിലുണ്ടെന്നാലൊന്നുമില്ലതാനുമിന്നെന്നിൽ!

തോന്നലാണെല്ലാം, വെറും തോന്നൽ മാത്രമാണെന്നിൽ-

ചേർന്നുനിൽക്കുന്നില്ലൊന്നും ശാശ്വതമായെന്നെന്നും!

ചിരിപ്പിയ്ക്കും ഞാൻ, തേങ്ങിക്കരയിയ്ക്കയും ചെയ്യും,

മരിപ്പിയ്ക്കും ഞാൻ,വീണ്ടും ജനിപ്പിയ്ക്കയും ചെയ്യും.

കാല, മിപ്പൊഴു, മെന്നെ രാപ്പകലാകും കൊച്ചു-

കാലടികളാലളന്നളന്നുനോക്കീടുന്നു.

യുഗസഞ്ചയമെത്രകഴിഞ്ഞൂ!-കാൽത്തുമ്പത്തെ

നഖവിസ്തൃതിപോലും തിട്ടമായില്ലെന്നിട്ടും!

ഭ്രമണം ചയ്വൂ തേജോഗാളങ്ങൾ മൽസ്പർശന-

ക്രമമൊപ്പിച്ചങ്ങിങ്ങു മാറിക്കൊണ്ടിരിയ്ക്കുന്നൂ.

മരണം!-പേടിയ്ക്കേ,ണ്ടെൻ കണ്ണുചിമ്മലാ, ണെൻ്റെ

മരുഭൂമിയും മലർവാടിയും, രണ്ടും, സ്വപ്നം!

ഞാനനശ്വരം, സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ-

ഗാനത്തിൻ ക്രമീകൃതഗതിഭേദങ്ങൾ മാത്രം!

വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്വിൻ

സീമയില്ലെനി, യ്ക്കപ്രമേയമാണെന്നാകാരം.

സസ്പൃഹം മമ ഗാനമാസ്വദിച്ചെന്നാൽ പോരും!

നിഷ്ഫലം, വ്യാഖ്യാനിയ്ക്കാൻ ഉദ്യമിയ്ക്കായ് വിൻ നിങ്ങൾ!! ...




ക്തബന്ധവും കെട്ടുബന്ധവും എന്താണിത് തമ്മിലുള്ള വ്യത്യാസം. എന്താണ് രക്തബന്ധം മനുഷ്യരക്തത്തിന്ന് എ ബീ ഒ എന്നീ മൂ ന്നുതരമുണ്ട് അല്ലാതെ രക്തം അല്ലാതൊന്നുമില്ല കെട്ടുബന്ധം എന്താണ് കെട്ട് എന്നതുകൊണ്ട് വിവാ ഹം എന്നാുദ്ദേശിക്കുന്നത് എന്നു കരുതുന്നു ഈ രക്തവ്യത്യാസം മനുഷ്യസ്വഭാവത്തിന്ന് ബാധകമാണെന്ന് ആരും കരുതുന്നില്ല. വിവാഹം എന്നത് പുരുഷനും സ്ത്രീയും ചേർന്ന് ജീവിതപങ്കാളികളാകുന്ന ആചാരം അണ്.

 അതിന് വിവിധസമൂഹം ഓരോ കോപ്പിരാട്ടികൾ ഉണ്ടാക്കിവെച്ചിരിക്കുന്നു ഇവിടെ പ്രശ്നം മനുഷ്യർ തമ്മിലുണ്ടാകുന്ന സഹജീവിതപ്രശ്നമാണ് അവിടെ ഒരു ബാഹ്യ ഇടപെടലുമില്ല. മനുഷ്യർ മനുഷ്യരായാൽ മതി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു മനഷ്യൻ മനഷ്യെനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു അതായത് മനുഷ്യൻ ദൈവത്തിനെ കൊല്ലുന്നു.അതുകൊണ്ട് ദൈവത്തിനെ (അങ്ങനേയൊന്നിനെ വിശ്വസിക്കുന്നു എങ്കിൽ) കൊല്ലാതിരിക്കുക വിശ്വസിക്കാത്തവരോട് എനിക്കൊന്നും പറയാനില്ല




 

ദൈവത്തിനെപ്പിനെയാർക്കു വേണം

മർത്ത്യനോ മൂഢനാണായിട്ടൊന്നോർക്കിൽ

മർത്ത്യനേക്കാൾ മൂഢനീശ്വരൻ താൻ

ആ മർക്കടത്തിന്റെ കയ്യിലീ ലോകമാം

പൂമാലയല്ലായ്കിലെന്തിനേകി

മണ്ണട്ട തൊട്ടു പലേ പല ജന്മങ്ങൾ

മന്നിലെടുത്തെടുത്തങ്ങൊടുവിൽ

മർത്ത്യരൂപത്തെയാത്മാവു കൈക്കൊൾവതീ

രക്തപാനത്തിനാണെന്നിരിക്കിൽ

ജന്മങ്ങൾ തൻ ചങ്ങലയിലൊടുവിലെ

                              ക്കണ്ണിയായെണ്ണുമീ മർത്ത്യജന്മം

മറ്റൊരു ജീവിയും ചെയ്യാത്ത ധർമ്മങ്ങൾ

                             മുറ്റി


ഹൃദയാഭിലാഷങ്ങൾ ഒരുമിച്ചു പങ്കുവെ--

ച്ചനുഭവച്ചീടുവാനായി   

  മധുരമാം  ദാമ്പത്യജീവിതസ്വപ്നങ്ങൾ 

ഒരുമിച്ചുകാണുവാനായി   

  വിയദങ്കണങ്ങളിൽ പാറിപ്പറക്കുന്ന 

പറവകളായിടാനായി  

   കുതികൊള്ളുമാത്മാക്കൾക്കേകുകയാണ് ഞാൻ  

വിജയാഭിവാദ്യങ്ങളേറെ 

  ശരിപിഴ,സുഖശോകസമ്മിശ്രജീവിത

വഴികളിലൊന്നിച്ചു കൂടി  

   അതിജീവനത്തിന്റെ സമരങ്ങൾ നൽകിയ 

അനുഭവസൂക്തങ്ങൾ പാടി

   അനുദിനമന്യോന്യം   ഒരുമിച്ചു ജീവിത-

പടവുകളൊന്നിച്ചു കേറി

പരിലസിക്കേണം തുടർജീവിതാനന്ദ

  മധുരസ്വപ്നങ്ങളുമായി

ഇനിയുമീയവനിയിൽ വിരിയട്ടെ പൂക്കളായ്  

 കനിവിന്റെ മധുപാത്രമായി 

കരുണക്കു ജീവിതക്കനലിൽ കരയുന്ന

   മനുജർക്കൊരത്താണിയായി     

ശരികളും പിഴകളും സുഖശോക സമ്മിശ്ര 

  വഴികളിൽ കൂടി കടന്നുപോകേ -

 ഇതുവരെക്കാണിച്ച സ്നേഹവിശ്വാസങ്ങൾ  

 തുണയാക്കി ജീവിതം ആസ്വദിക്കൂ.

 സകല സൗഭാഗ്യങ്ങൾ ജീവിതപ്പാതയിൽ 

സുഖദങ്ങളായി ഭവിച്ചിടട്ടേ 

കനലാർന്നൊരവനിയിൽ കനിവാർന്ന കരളുമായ് 

കഴിയുവാൻ കഴിയട്ടെ കഴിയുവോളം

രാവുണ്ണി മാസ്സറ്റ്ർ

 

പാഷാണ മാത്രാത്മ സത്ത്വ നാം ഭീകര -

പാതകമൂർത്തിയാമീ മനുഷ്യൻ

ദൈവ പ്രതിരൂപമാണെങ്കിലിത്തരം

ദൈവത്തിനെപ്പിന്നെയാർക്കു വേണം 

ദൈവത്തഴക്കുവാൻ മാത്രമെങ്കിൽ

ദിഗ്ജയം ചെയ്തു മദിച്ചിടും മർത്ത്യതേ

ലജ്ജ തോന്നുന്നു നിൻ നേരെ നോക്കാൻ


ഹരജിക്കാരി വിവാഹാനന്തരം വീട്ടിലെത്തിയതിന്നു ശേഷം രണ്ടുമാസക്കാലം അവരുടെ ചികിത്സയ്ക്കും വിരുന്നുപോക്കിനുമായി വിനിയോഗിക്കുകയായിരുന്നു.അന്നു മുതൽ അവരിവിടെ നിന്ന് രണ്ടുദിവസം സ്വവസതിയിൽതാമസിച്ച് വരാമെന്ന് എറ്റ് പോയിട്ട് തിരിച്ചുവരാതിരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു  എന്ന് ഞാൻ ആവർത്തിക്കുന്നു.

ഈ അവസരത്തിൽ അവരിവിടെ വന്ന 2010 ഏപ്രിൽ 3 ന്ന് ശേഷം  വീട്ടിലേക്ക് പോയ 2017 ജൂൺ 29 വരേയുള്ള കാലങ്ങൾക്കിടയിൽ അവർക്ക് വേണ്ടി അവരുടെ ഭർത്താവും കുടുംബവും നൽകിയ വിലയേറിയ അനുകൂലനങ്ങൾ പറയേണ്ടതും അറിയേണ്ടതും ആണ് 


ഏതൊരു കൂട്ടായ്മ സൃഷ്ടിക്കപ്പെടുമ്പോഴും അതിനൊരു ലക്ഷ്യമുണ്ടാകും, ഉണ്ടാകണം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം. നാട്ടിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായതാണോ രഹസ്യമാണോ പരസ്യമാണോ അതായത് ലക്ഷ്യപ്രാപ്തിക്കായി നടക്കേണ്ട എല്ലാ പ്രവർത്തനങ്ങളും അവയടെ നടത്തിപ്പും സംബന്ധിച്ച് കൂട്ടായ്മയിലെ അംഗങ്ങൾ തമ്മിൽ കരാരുണ്ടായിരിക്കും 

 അതുപോലെ കൂട്ടായ്മയെ നയിക്കാനായി ഒന്നോ അതിലധികമോ അംഗങ്ങളടങ്ങിയ ഒരു ഭരണസംവിധാനവും ഉണ്ടായിരിക്കും, ഉണ്ടായിരിക്കണം. നേതാവിന്നും അതിലുൾപ്പെട്ട സഹായികൾക്കും ഉത്തരവാദിത്വങ്ങളും തീരുമാനിക്കപ്പെട്ടിരിക്കും  അംഗങ്ങൾക്ക് കൂട്ടായ്മയിൽ ചില അവകാശങ്ങളും അതേ പോലെ കടമകളും നിശ്ചയിച്ചിരിക്കണം. അവകാശങ്ങളില്ലാത്ത കടമ ഒരു തരം അടിമത്തമാണല്ലോ അതുപോലെ കടമകൾ മാത്രമായാൽ അവിടെ അരാജകത്വവും ആയിരിക്കും അതുകൊണ്ട് ഇതൊക്കേയടങ്ങുന്ന ഒരു കരാർപത്രവും ഉണ്ടാക്കിയിരിക്കണം അത്തരം ഒരു കൂട്ടായ്മയാണ് കാറൽമാർക്സും ഫ്രഡറിക്ക് എംഗൽസും ചേർന്ന് രൂപീകരിച്ച കമ്യൂണിസ്റ്റ് പാർട്ടി 

കമ്യൂണിസ്റ്റ് പാർട്ടി ഇന്ന ലോകത്തിലെ മുക്കാലേ മുണ്ടാണി രാജ്യങ്ങളിലും അംഗങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്ഇന്ത്യയിൽ നിന്ന് അതങ്ങ് ഉച്ചാടനം ചെയ്താലും ലോകത്തിലത് നിലനിൽക്കും എവിടേയെവിടെ നീതിസമ്പത്ത് സമത്വങ്ങൾക്ക് ഹാനിവരുന്നുവോ അവിടേക്കുവേണ്ടി പറയാൻ കമ്യൂണിസ്റ്റ് കാണും 

യദായെഥാഹി സമത്വസ്യ ഗ്ലാനിർഭവതി വസുന്ധരാ അവിടേക്കോടിയെത്തീടും ചെങ്കൊടിയേന്തിയാളുകൾ

Communism (from Latin communis, 'common, universal') is a far-left philosophical, social, political, and economic ideology and movement whose goal is the establishment of a communist society, namely a socioeconomic order based on the idea of common ownership of the means of production, distribution, and exchange

What does the Communist Party believe in?

The Communist Party is not against religion, but instead regards positively religious people's belief in justice, peace and respectful relations among peoples. To build good relations with supporters of religion, the party has its own Religious Commission



ഞാൻ പറഞ്ഞിരുന്നു മറ്റാർക്കും ഇല്ലാത്ത പ്രത്യേകതകൾ ഉള്ള പാർട്ടിയാണ് എന്റെ പാർട്ടി എന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

ഒന്നിതാണ്

 മാർക്സിസം കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന പ്രത്യയ ശാസ്ത്ര സംഹിത.   

Karl Heinrich Marx FRSA was a German philosopher, 

critic of political economy, economist, 

historian, 

sociologist, 

Psychologist.

political theorist,

anthropologist

journalist and 

socialist revolutionary.

His best-known titles are the 1848 pamphlet 

The Communist Manifesto and 

the four-volume Das Kapital. 

വിക്കിപീഡിയോ (copy with coments)

ഒരു മനുഷ്യൻ ഇതൊക്കെയാണെന്ന് (ഇതിലപ്പുറവും ആണെന്ന് ) തെളിയിച്ചിട്ടുണ്ട്. ഭൗതികവാദിയായവർക്കേ ഇതു സാധിക്കൂ. ഭൗതികമായത് എല്ലാം എല്ലാം മാറ്റത്തിന്ന് വിധേയമാണെന്ന് എന്ന് കരുതുന്നവരാണ് ഭൗതികവാദികൾ പ്രപഞ്ചം എന്നു തുടങ്ങി എന്ന് ഒടുങ്ങും എന്നത് പറയാനാകില്ല. അനന്തം ആയ ഒന്നാണത്. ഒടുങ്ങാത്ത ഒന്ന് നിലവിലുണ്ട് . ഇവിടെ നടക്കുന്നത് പരിവർത്തന പ്രകൃയയാണ്. 

പരിവർത്തനത്തിന്റെ പoനത്തിലൂടെ അതിനെ നിയന്ത്രിക്കാൻ മനുഷ്യനാക്കും എന്നത് ഇത് പകൽ വെളിച്ചത്തിലെന്നപോലെ പ്രകടമാണ്.

മേൽ പറഞ്ഞ അറിവുകൾ അനുസരിച്ച് അതാത് മേഖലകളിൽ അനവധി കണ്ടെത്തലുകൾ അദ്ദേഹം മർക്സ് പ്രകാശിപ്പിച്ചിട്ടുണ്ട്. അതിലൊന്നു മാത്രമാണ് ഭൂമിയിൽ മനുഷ്യൻ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ .

അതേപ്പറ്റി മാർക്സിന്ന് വളരേ മുമ്പു തന്നേ പലരും പലതും പഠിപ്പിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ അറിവുകൾ പല മേഖലകളിലൂടെ മേൽപ്പടി വിഷയത്തിൽ അദ്ദേഹം പരിശോധിച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിനെ ചരിത്രത്തിന്റെ പാതയിലൂടെ നോക്കിക്കാണാൻ ശ്രമിച്ചതിന്റെ ഫലമായി അദ്ദേഹം ചരിത്രാത്മക ഭൗതികവാദം തെരഞ്ഞെടുത്തു. അതേ അതു തന്നേ Historical Materialism

മാർക്സ് ചരിത്രപരമായ ഭൗതികവാദത്തേ തെരഞ്ഞെടുത്തു.

അതു വഴി ചരിത്രത്തിലൂടെ അദ്ദേഹം പിന്നോട് സഞ്ചരിച്ചു.നമുക്കും ചിന്തിച്ചു നോക്കാം . 100 കൊല്ലം മുമ്പ് ,1000 കൊല്ലം മുമ്പ് പിന്നേയും പിന്നേയും പിന്നോട്ട് !

കാണാൻ കഴിഞ്ഞത് നാളിതു വരേയുള്ള മനുഷ്യ ചരിത്രം വർഗ്ഗ സമരത്തിന്റെ ചരിത്രമാണ്.

മാനിഫെസ്റ്റോവിന്റെ തുടക്കത്തിൽ പിന്നാക്കം പോയെത്തും വരേയുള്ള ചരിത്രം ദരിദ്രനും ധനികനും തമ്മിൽ നടത്തി പോന്ന സമര ദൃശ്യങ്ങൾ ആണ്. പിന്നിൽ നിന്ന് തിരിച്ച നടന്നപ്പോൾ സമരങ്ങൾ തുടർന്നെങ്കിലും അതിന്റെ മട്ടും മാതിരികളും മാറി കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി. അക്കാര്യം ദാരിദ്രത്തിന്റേയും തത്ഫലമായി അനുഭവിച്ച ചൂഷണം മർദ്ദനം പീഢനം എന്നിവകളും മാറിക്കൊണ്ടിരുന്നു. അതിനാൽ അദ്ദേഹം കണ്ടെത്തിയത് ഇങ്ങനേ ചുരുക്കി പറയാം

മരുഷന്റെ ആദ്യ പിതാമഹൻ പരിവർത്തനങ്ങളിലൂടെ ഉണ്ടായ തിന്ന് ശേഷം ഒറ്റക്കും കൂട്ടമായും ജീവിക്കാൻ തുടങ്ങുന്ന കാലത്ത്  ഉണ്ടായിരുന്നത് സോഷ്യലിസം ആയിരുന്നു. ഓരോരുത്തരും സ്വതന്ത്രർ . അവരവർ സ്വന്തം ആഹാരം തേടി നേടി ആഹരിച്ച് ജീവിക്കുന്നു .പിന്നീട് വിവിധ പ്രതിഭാസങ്ങൾ മനുഷ്യന്റെ ബുദ്ധിശക്തിയും ശരീര ശക്തിയും അനുസരിച്ച് കിടമത്സരം തുടങ്ങി ആദ്യമായി രണ്ടു വർഗ്ഗങ്ങൾ ഉണ്ടാകുന്നു. ശക്തൻ അത് തുലോം കുറഞ്ഞവനെ ഭരിക്കാൻ തുടങ്ങുന്നു. അന്നു തുടങ്ങിയ വർഗ്ഗ സമരത്തിന്റെ തുടർച്ച പഠനം നൽകു ന്ന സന്ദേശം എന്താണ് ? ചൂഷകരും ചൂഷിതരും നിലനിൽക്കും. നിരന്തരം ചൂഷിതന്റെ സമരബലം മാത്രമാണ് താല്കാലികമായി ചൂഷണം രൂപ മാറ്റം നടക്കുന്നതിന്റെ ചാലക ശക്തി

അതുകൊണ്ട് അദ്ദേഹം അക്കഥ കഥനത്തിന്റെ അവസാനം ഇങ്ങനേ പറഞ്ഞു.

സർവ്വലോക തൊഴിലാളികളേ

സംഘടിക്കുവിൻ. നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത് നിലവിൽ നില നിൽക്കുന്ന ചൂഷണങ്ങളിൽ നിന്നുള്ള മോചനം. കിട്ടാനുള്ളത് ഒരു പുതിയ ജീവിതം.

അദ്ദേഹത്തിന്ന് മുമ്പുണ്ടായ മനുഷ്യ സ്നേഹികളെല്ലാം ദാരിദ്ര്യദു:ഖത്തിൽ നിന്നു മോചനത്തിനായി പല മരുന്നുകളും നിർദ്ദേശിച്ചിരുന്നു. ദാരിദ്ര്യം ദൈവശിക്ഷയാണ്. പ്രാർത്ഥിക്കുവിൻ ക്ഷേത്രം നിർമ്മിച്ച് പൂജിക്കുവിൻ - പൂജിപ്പിക്കുവിൻ അടുത്ത ജന്മം നല്ല ധനവാൻ ആകാൻ ദൈവത്തെ സ്വാധീനിക്കുവിൻ അങ്ങനേ അങ്ങനേ പലതും.

യഥാർത്ഥ കാരണം ദൗതികവാദിക്കു മാത്രമേ കണ്ടെത്താനാകൂ.. പണ്ടു പാടിയ പാട്ടുകൾ കേട്ടും കാഴ്ചകൾ കണ്ടും ഇന്നും ആളുകൾ ദൈവത്തെ വിളിച്ചു കേഴുന്നു. ലോട്ടറി ടിക്കറ്റ് 6 ലക്ഷം വിറ്റാൽ 60 പേർക്ക് സമ്മാനം കിട്ടും പോലേ , പിന്നേയും പിന്നേയും പിന്നേയും ലോട്ടറി എടുക്കും പോലേയാണ് കാര്യത്തിന്റെ കിടപ്പ്

ദൈവ നിഷേധമല്ല എന്റെ ലക്ഷ്യം ഒരു നാഥൻ ആർക്കും ജീവിതത്തിന്ന് പ്രചോദന കരമാണ്. ഒരു മനുഷ്യനെ വിശ്വസിക്കുന്നതിനേക്കാൾ നല്ലത് കാരണവർ പറഞ്ഞ ദൈവമാണ് എന്നാരെങ്കിലും കരുതിയാൽ കുറ്റം പറയാൻ ആകില്ല. ദൈവവിശ്വാസം താൽക്കാലിക ആശ്വാസതിന്നുള്ള

ഔഷധമാണ്.

ഒരു നല്ല ഭരണകൂടത്തിന്ന് ദൈവമാകാൻ കഴിയുന്ന കാലമായിരിക്കും യഥാർത്ഥ സോഷ്യലിസ കാലം. വരാൻ വേണ്ടാ ശ്രമം അതാണെന്റെ ലക്ഷ്യം. ആയതിലേക്ക് അതു യോജ്യമായ ഒരു പ്രത്യയ ശാസ്ത്ര മാണെനിക്ക് മാർക്സിസം

ലോകത്തിൽ 90 % രാജ്യങ്ങളിലും കമ്യൂണിസത്തിന് വേരോട്ടം ഉണ്ട്. അതിന്റെ ഇന്ത്യൻ കൂട്ടായ്മയാണെന്റെ സി... പി... ഐ

അതാണ് സി പി ഐക്ക് ഉള്ള ഫസ്റ്റ് പോസ്റ്റ് . പ്രത്യേകത.

അടുത്തത് നാളെ

ബഹുമുഖ പ്രതിഭ എന്ന് ലോകം പരിഗണിക്കുന്ന മനുഷ്യ സ്നേഹിയായ ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അറിവുകളുടെ ബലത്തിൽ നടത്തിയ ഗവേഷണങ്ങളിലൂ ടെ കണ്ടത്തിയ യാഥാർത്ഥ സത്യം

എല്ലാ മതങ്ങളും പറയുന്നു ദൈവം കരുണാമയനാണെന്ന് . അവൻ ഒരിക്കലും കാരുണ്യ രഹിതാവസ്ഥയിൽ മനുഷ്യനെ വലയ്ക്കുകയില്ല. എന്നു എല്ലാവരും കരുതുന്നു.

ആള്ളാഹു റഹമാനുൽ റഹീം ആണ് കർത്താവ് കരുണാമയനാണ് ഹിന്ദുക്കൾക്കാകട്ടേ

.. കരുണക്ക് കടലാണ് ദൈവം

കനിവിന്റെ ഉറവാണ് ദൈവം

ദയയുടെ നിധിയാണ് ദൈവം എന്നെ കാത്തരുളേണമേ!

മനുഷ്യന്ന് നീതിയും സമ്പത്തും നിഷേധിച്ചത് ദൈവമാവില്ല.                                   


" പരിശ്രമം ചെയ്യുകിലെന്തിനേയും

കരത്തിലാക്കാൻ കഴിയുന്ന വണ്ണം

ദീർഘങ്ങളാം കൈകളെ നൽകിയത്രേ

മനുഷ്യനെപ്പാരിൽ അയച്ചതീശൻ

പണിയെടുക്കുന്നവനെ ചൂഷണം ചെയ്യുന്ന മനഷ്യനാണ്  പ്രതി പ്രാർത്ഥിച്ചിട്ടു കാര്യമില്ല. ദീർഘങ്ങളാം കൈകളുയർത്തി മുദ്രാവാക്ക്യം വിളിച്ചു സമരം ചെയ്യുകയല്ലാതെ തോ എനിവേ അതാണ് മാർക്സിസം

അത്തരം സംസ്കാരവും പ്രത്യയശാസ്ത്രവും ഉള്ള രാഷ്ട്രീയപാർട്ടി വേറെയേത് നിശ്ചയിക്കപ്പെട്ട ഭരണഘടന പ്രതിദ്ധീകരിച്ച് അതനുസരിച്ച് ചൂഷിതർക്ക് വേണ്ടി നിലകൊള്ളുന്ന സീ പി ഐ.

അക്ഷരത്തെറ്റുകൾ പൊറുക്കണം തിരിഞ്ഞു നോക്കിയില്ല. അതാണ്



നമുക്കറിയാം   മനുഷ്യർ പലരീതികളിൽ വിഭജിക്കപ്പെട്ടിരിക്കയാണ് മതത്തിൻ്റെ പേരിൽ ദേശത്തിൻ്റെ പേരിൽ നിറത്തിൻ്റെ പേരിൽ  സംസാരിക്കുന്ന ഭാഷയുടെ പേരിൽ.......അങ്ങനേയങ്ങനെ മനുഷ്യൻ ഇവകളുടെ പേരിൽ വിവേചനം അനുഭവിക്കേണ്ടി വരുന്നു നേരത്തേ പറഞ്ഞ വ്യതിരക്തതയുടെ പേരിൽ മനുഷ്നന്ന് സമാനനീതി നിഷേധിക്കപ്പെടുന്നു എന്നതെത്രമാത്രം   ന്നോർത്തുനോക്കൂ.

 

കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപജ്ഞാതാക്കളുടേയും അത് എങ്ങനേ മനുഷ്യ ജീവിതത്തേ സ്വാധീനിച്ചു എന്നും അതിന്റെ വർത്തമാനത്തിന്ന് തൊട്ടുപിന്നിലുണ്ടായ അവസ്ഥകളേയും പരിശോധിക്കാം' നമുക്കറിയാം ആത്മീയത എങ്ങനേ മനുഷ്യനെ സ്വാധീനിച്ചു എന്നത് . കഴിഞ്ഞ വായനയിൽ മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്നു എന്ന ചിന്തയെയാണ് നമ്മൾ ചർച്ച ചെയ്തത്. ഈ ഘട്ടത്തിൽ മതം മനുഷ്യനെ ചൂഷണം ചെയ്യുന്ന വിഷയം എടുക്കാം മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇതും ഒരു ഇനമാണ്
കമ്യൂണിസ്റ്റുകാർ എന്തെല്ലാം നന്മ ചെയ്താലും അത് ദൈവനിന്ദ ചെയ്യുന്നവരാണെങ്കിൽ വലിയ തോതിൽ അകൽച്ചയുണ്ടാകും അത് നേരത്തേ പറഞ്ഞ സ്ഥിതി സമത്വത്തിന്നും അവസര സമത്വത്തിനു സമ്പൽ സമത്വത്തിനും പ്രശ്നവും ആകും.
ഇന്ന് മാനുഷികത ഒരുപരിധിവരെ എല്ലാവരും വാക്കിലെങ്കിലും അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു.
അതിന്ന് മുമ്പ് എന്തായിരുന്നു അവസ്ഥ. ജാതി മതം സാമുദായിക ഉച്ചനീചത്വ ബോധം അകൽച്ച നീതി നിരാസം ഒക്കേ യുണ്ടായിരുന്നു. ഇന്നുമത് ഉച്ചാടനം ചെയ്യപ്പട്ടിട്ടില്ലെങ്കിലും കേരളം പോലുള്ള ഇടങ്ങളിലും മാനവരെല്ലാരുമൊന്നുപോലെ എന്ന ആശയം കളഞ്ഞു കളിക്കാൻ ആളുകൾ ഭയപ്പെടുന്നുണ്ട്. ജീവിതത്തൽ അനുഭവപ്പെടുന്ന മാനുഷിക പ്രശ്നങ്ങൾ എന്തൊക്കേ ? എങ്ങനേയൊക്കേ ?എന്തുകൊണ്ട് ? പരിഹാരമെന്ത്? ഇത്യാദി അനുഭവങ്ങളെങ്ങനെ മുൻകൂട്ടി തരണം ചെയ്യാൻ എന്തു ചെയ്യണം എന്ന ചിന്തയും ഫലവും ആണ് ചർച്ച ചെയ്യുന്നത്.
ദൈവം ദൈവധിഷ്ഠിത മതങ്ങൾ എന്നിവകളെ പറ്റി കമ്യൂണിസ്റ്റു പാർട്ടിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്.
മതമൗലികവാദം മത തീവ്രവാദം മതബോധം . മൃദു മതബോധം വ്യാജ മതബോധം മതനിരാസം ദൈവ നിരാസം ഇങ്ങന്നേ ഇനിയിയും ഇനങ്ങൾ കാണാം. ഇതെല്ലാം യഥാർത്ഥ മതത്വങ്ങൾക്ക് നിരക്കുന്നതല്ല.
മാർക്സിസം അതിന്റെ രാഷ്ട്രീയ മാനങ്ങളനുസരിച്ച് മതത്തേയും കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. അതും ശാസ്ത്രീയമായി. അവിടേയും അദ്ദേഹം അവലംബിച്ചത് ചരിത്രപരമായ ഭൗതികവാദത്തേയാണ് മനുഷ്യനല്ലാതെ വേറെയൊരു ജീവിയും ദൈവ വിശ്വാസിയായി എണ്ണപ്പെട്ടിട്ടില്ല. എന്നാൽ കമ്യൂണിസ്റ്റ് സ്ഥാപകർ അതും പരിശോധിച്ചിട്ടുണ്ട് അത് ഇങ്ങനേ കരുതാം. മനുഷ്യേതര ജീവികൾ യഥാർത്ഥ ദൈവ വിശ്വാസികളാണ് കാരണമുണ്ട്. നോക്കൂ ഏതെങ്കിലും ഒരു മനുഷ്യേതര ജീവി അതിന്റെ തനത് സ്വഭാവം (ദൈവം കൊടുത്ത സ്വഭാവം അതാണല്ലോ അത്) മാറ്റി ജീവിക്കുന്നില്ല. ജീവികളെ ഇണക്കി വളർത്തുന്നുണ്ട് എന്നാൽ ചിന്തിക്കുക അവയും അവയുടെ സ്വഭാവമല്ലാത്ത ഒന്ന് ചെയ്യുന്നുണ്ട്. അത് നയം മറ്റമല്ല ഗത്യന്തരം ഇല്ലത്തതിനാൽ ചെയ്യുന്നതാണ്
വിശേഷ ബുദ്ധിയില്ലാത്തതാണ് നല്ലത്

 

ഒരു കവിത ചൊല്ലാം

 

പണ്ടത്തെ മാനവൻ 

ആകാശദേശത്താെരായിരം നക്ഷത്ര
ജാലങ്ങൾ കണ്ണു മിഴിക്കുന്നതെങ്ങനേ?.
സൂര്യനും ചന്ദ്രനും രാവും പകലുമായ്
ഭൂമിക്ക് ചുറ്റും ചരിക്കുന്ന തെങ്ങനേ?
കണ്ണഞ്ചിടുന്നോരു മിന്നലിൽ വിഭ്രമം
മന്നിലാപത്ത് വിതക്കുന്നതെങ്ങനേ?
ആഴിത്തിരമാല പൊങ്ങുന്നതെങ്ങന്നേ
കാറ്റടിച്ചൂഴി കിടുങ്ങുന്നതെങ്ങനേ?                                           പേമഴ പെയ്യുവാൻ  മേഘങ്ങളാകാശ വീഥിയിൽ                               ഇമ്മട്ടു പാറിപ്പറക്കുന്നതെങ്ങനേ
എങ്ങനേയെങ്ങനേ?എങ്ങനേയെങ്ങനേ?
എങ്ങനേയെങ്ങനേ? ഇങ്ങനേയെങ്ങനേ?
ചിന്തിച്ചു ചിന്തിച്ചൊരന്തവും കാണാതെ-
അന്തിച്ചു നിന്നു പോയ് പണ്ടത്തേ മാനവൻ
ഭീതിദമാമീ പ്രപഞ്ച പ്രതിഭാസ
മാകവേ കണ്ടു ഭയപ്പെട്ട മാനവർ
ജീവനെത്തന്നെയും നിശ്ചലമാക്കുന്ന
പീഡനമേറ്റു തളർന്നൊരു മാനുഷർ
എന്നാണിവക്കെല്ലാമന്ത്യമെന്നെന്നെന്നും
ചിന്തിച്ചു ചിന്തിച്ചു  ഭീതരായ്ത്തീരവേ
ഒന്നിച്ചു കൂടിയിരുന്നവർ ചിന്തിച്ചു
ഒന്നിച്ചു ചേർത്തു ചമച്ചുപോൽ ഉത്തരം
ഉത്തരങ്ങൾ

കാര്യങ്ങളുണ്ടാകാൻ കാരണം  കാണണം   

കാണണം കാരകൻ കാര്യമുണ്ടാകുവാൻ

ഒന്നാമൻ

ആരാണ് കാരകൻ കാണാമറയത്ത്

കാര്യങ്ങളത്രയും നിശ്ചയിക്കുന്നവൻ

രണ്ടാമൻ ആരാകിലെന്ത് മഹാശക്തനാണവൻ

കാണില്ല നാം അവൻ ലോകം നിറഞ്ഞവൻ

സർവ്വലോകങ്ങൾക്കുമീശ്വരനാണവൻ

സർവ്വരേക്കാളും മഹാശക്തനാണവൻ

സർവ്വവും സൃഷ്ടിച്ചു  രക്ഷിച്ചിരിപ്പവൻ

സർവ്വലോകേശ്വരൻ ഈശ്വരനാണവൻ


1. ഈ പ്രപഞ്ചം, ഈ കാണാവുന്ന  '
    തൊക്കെയും അതിശക്തനായ    അദൃശ്യനായ ഒരു ശക്തിയുടെ നിർമ്മിതിയാണ്
2. ഈ പ്രതിഭാസങ്ങളത്രയും  അതിശക്തനായ അദൃശ്യനായ ആ ആളുടെ തീരുമാനമനുസരിച്ച് നടക്കുന്നതാണ്
3. ഈ പ്രതിഭാസങ്ങളിൽ നിന്ന്  നമ്മൾ രക്ഷിക്കപ്പെടേണമെങ്കിൽ ആ ശക്തിമാൻ സഹായിക്കണം
4. സഹായിക്കാൻ അദ്ദേഹത്തോട് അപേക്ഷിക്കണം സന്തോഷിപ്പിക്കണം
5. അതിന്ന് സ്തുതിക്കണം പ്രീണിപ്പിക്കണം

 

സമാധാനത്തോടെ അതിനിണങ്ങി ചേർന്നു മനുഷ്യൻ
തികച്ചും പ്രശ്നാധിഷ്ഠിത ചിന്തയിലൂടെ അന്നെത്ത തീരുമാനത്തിന് ഒട്ടും ചിലവില്ലാത്ത പരിഹാര മിതുതന്നേ. എന്നാൽ മനുഷ്യന്റെ തലച്ചോറ് വളർന്നു കൊണ്ടിരുന്നു. അതനുസരിച്ച് മാനഷപ്രയത്നം കുറഞ്ഞു കുറഞ്ഞു വന്നു ആദ്യം പറഞ്ഞ പ്രകൃതി പ്രതിഭാസങ്ങൾ കൂടുതൽ കൂടുതലായിത്തുടങ്ങി അസാദ്ധ്യമായിരുന്ന പലതും സാദ്ധ്യമായിത്തുടങ്ങി പ്രശ്നങ്ങൾ കൂടുതൽ കൂടുതലായി പരിഹരിക്കാൻ പലർക്കും കഴിയാതായി .ഇപ്പോഴും ആ ശക്തനായവനെ ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്ന് മോചനം നഹി
എന്നാൽ ഇന്നനുഭവിക്കുന്ന പലതും . സമാനരായിരിക്കേണ്ടവർക്കെല്ലാം ഒരു പോലേ ലഭിക്കായ്കയാണ്. അതായത് പണ്ടുണ്ടായിരുന്ന വർഗ്ഗ വിഭജനം നിലനിൽക്കുന്നു എന്നതാ ണ്.  ഇതിനെതിരെ കലഹിക്കേണ്ടത് നീതിയുടേയും സമ്പത്തിന്റേയും അസന്തുലനാവസ്ഥ നിലനിൽക്കുന്നു എന്നതാണ്
ഭരണകൂടം ഉയർന്ന വർഗ്ഗത്തോടൊപ്പമാണ് എന്ന അവസ്ഥ മാറ്റലാണതിന്റെ പ്രതിവിധി . അതാകട്ടേ താഴ്ന്ന വർഗ്ഗത്തിന്റെ സമരത്തിലൂടെ മാത്രമേ കഴിയൂ എന്നതാണ് സ്ഥിതി
ഉദാഹണമായി ജാതീയമായി താഴ്ന്ന വരെന്ന നില നിലനിൽക്കുന്ന വിഷയത്തിൽ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മിലുള്ള അന്തരം തന്നേ. ജാതിയമായ അസന്തുലിതാവസ്ഥ അവിടെയത്ര ഇവിടെയില്ല. സോഷ്യലിസത്തിന്റെ കാര്യത്തിൽ പണ്ട് എതിർത്തവർ തന്നേ ഇന്ന് സോഷ്യലിസ്റ്റ് പാർട്ടികളേക്കാൾ മുന്നിലാണെന്ന് അവകാശപ്പെടുന്നു കേരളത്തിൽ .
യഥാർത്ഥത്തിൽ സോഷ്യലിസ്റ്റ് ബോധം എന്നത് മാർക്സിസത്തിന്റെ മാർഗ്ഗമാണ്. ആ മാർഗ്ഗത്തിലൂടെ മാത്രമേ ലോകത്തെ നീതി സമ്പത്ത് സമത്വം എന്ന ലക്ഷ്യത്തിലെത്താനാകൂ. എന്ന യാഥാർത്ഥ്യം വന്ന വഴി കമ്യൂണിസ്റ്റ് വഴിയായാണ്. അത് നിങ്ങളേക്കാൾ ഞങ്ങൾക്കാണ് എന്നു പറയുന്നവർ കമ്യൂണിസത്തേ സ്വീകരിക്കുന്നവരാണെന്നാണർത്ഥം
ആരാണെങ്കിലും എവിടേയാണെങ്കിലും .........
കേരളത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡണ്ടും എങ്ങനേയാണ് സോഷ്യലിസത്തി- ലേക്ക് എത്തുന്നത് എന്നു പറഞ്ഞു കേട്ടില്ല.
ഈശ്വര പ്രാർത്ഥനയിലൂടെയാണോ? വിരലിലെണ്ണാവുന്നത്ര കോർപ്പറേറ്റ് സമ്പന്നർ ഉണ്ടായിരുന്നിടത്ത് ഇന്നത് പത്ത് പേരുടെ രണ്ടു കായ്കൾ എണ്ണേണ്ട അവസ്ഥയായത് എന്തു കൊണ്ടാണ് എന്ന് പറയാമോ ?
ഈ വളർച്ചക്ക് കാരണം ഫാസിസ്റ്റു ചിന്താഗതിയുള്ള ബിജേപിയുടെ കോർപ്പറേറ്റ് പ്രീണനം കൊണ്ടാണ്.
അത് കോൺഗ്രസ്സിനേക്കാൾ പതിന്മടങ്ങാണ്.  അതിനെതിരെ ശക്തമായ സമരം ചെയ്യേണ്ടവർ ശത്രുക്കളോട് ചേർന്ന് ഇപ്പുറത്തുള്ളവരുടെ നേരേയല്ലേ കുന്തമുയർത്തുന്നത്?
ലോകത്തിൽ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ പലതും തകർന്നത് കമ്യൂണിസ്റ്റ് രീതിയിൽ നിന്ന് വന്ന പിഴവുകൾ കാരണമാണ് അത് മാറ്റിയെടുക്കേണ്ടത് പാർട്ടിയുടെ കടമയാണ്.
ഒരു കാര്യം തീർത്തു പറയാം മതങ്ങൾ പോലെ സ്ഥിരതയാർന്ന ശരീരമല്ല രാഷ്ട്രീയ നയപരിപാടികൾക്ക് വേണ്ടത്. അച്ചടക്കമുള്ള ലക്ഷ്യബോധമുള്ള മാർഗ്ഗ ബോധമുള്ള പ്രസ്ഥാനമാണതിന്ന് വേണ്ടത് അത് ബോധപൂർവ്വം സംഘടിതമായി തകർത്തതാണ് സിപിഐയുടെ ദുര്യോഗം. ഇനിയും അതു മനസ്സിലാക്കി വേണ്ടത് ചിന്തിക്കുന്നില്ല എന്നതാണ് രണ്ടാമത്തേ ദുര്യോഗം
ആശയാധിഷ്ടിതമാർഗ്ഗത്തിലൂടെ സഹസ്ര കോടീശ്വരന്മാർ നിറഞ്ഞൊരു രാജ്യത്ത് ഭാരിദ്ര്യം നീതി നിരാസം താനേ മാറും എന്നത് കൂരിരുട്ടത്ത് കട്ടിലിന്റെ അടിയിൽ ഇല്ലാത്ത കറുത്ത പൂച്ചയേ തിരയുന്ന പോലെ യായിരിക്കും. ജനാധിപത്യ രാജ്യത്ത് ജനം ഭൗതികബോധം ഉക്കൊണ്ട് സംഘടിച്ച് നിൽക്കുന്നതിലൂടെ മാത്രമേ സോഷ്യലിസ്റ്റ് ലക്ഷ്യം നേടാനാവൂ എന്നതാണ് മാർക്സിത്തിന്റെ സത്തയായ സന്ദേശം

... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം   കർമ്മഫലം തരും കർമ്മഗുണം പോൽ                                       

                             കർമ്മം ധർമ്മമതോർക്കണമെന്നും                              

                                  കർമ്മമതൊന്നേ നമ്മുടെ ധർമ്മം





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ